ഛേത്രിയുടെ ഹാട്രിക്ക് മികവിൽ പുനെയെ തകർത്ത് ബെംഗളൂരു ഫൈനലിൽ | Oneindia Malayalam

2018-03-12 36

പ്രഥമ സീസണില്‍ തന്നെ ബെംഗളൂരു എഫ്‌സി ഐഎസ്എല്ലിന്റെ ഫൈനലിലേക്ക് മുന്നേറി ചരിത്രം കുറിച്ചു. ഇരുപാദങ്ങളിലുമായി നടന്ന സെമി ഫൈനലില്‍ പൂനെ സിറ്റിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ബെംഗളൂരു തകര്‍ത്തുവിട്ടത്. ഹാട്രിക് ഹീറോ സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിന്റെ വിജയശില്‍പ്പി. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാംപാദ സെമിയില്‍ ബെംഗളൂരു 3-1ന് ജയിച്ചുകയറുകയായിരുന്നു. നേരത്തേ പൂനെയില്‍ നടന്ന ആദ്യപാദം ഗോള്‍രഹിതമായി കലാശിച്ചതിനാല്‍ ഇരുടീമിനും മല്‍സരം ഒരുപോലെ നിര്‍ണായകമായിരുന്നു.